കോവിഡ് പിടിമുറുക്കിയതിന് മുമ്പുള്ള രണ്ടര വര്‍ഷങ്ങളില്‍ രാജ്യത്ത് 1,807 വര്‍ഗീയ കലാപങ്ങള്‍ നടന്നുവെന്ന് കേന്ദ്രം. 2018മുതല്‍ 20 വരെയുള്ള ഈ കാലയളവില്‍ കലാപകേസുകളില്‍ 8,565 പേര്‍ അറസ്റ്റിലായെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ പറയുന്നു.
2018ല്‍ 512, 2019ല്‍ 438, 2020ല്‍ 857 കലാപക്കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2018ല്‍ 4,097, 2019ല്‍ 2,405, 2020ല്‍ 2,063 പേര്‍ വീതമാണ് അറസ്റ്റിലായത്. ഇതില്‍ 2018ല്‍ 200 പേരും 2019ല്‍ 332 പേരും 2020ല്‍ 229 പേരുമാണ് ശക്ഷിക്കപ്പെട്ടത്.
English Summary: 1,807 communal riots in two and a half years
You may like this video also