Site iconSite icon Janayugom Online

ഇന്ന് 183 പേര്‍ ഇന്ത്യയിലെത്തി: ഇതുവരെ തിരികെയെത്തിയത് 13,300 പേർ

Bhupendar yadavBhupendar yadav

ഉക്രെയ്നില്‍ നിന്ന് ഇന്ന് 183 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. 2,200 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഉക്രെയ്നിലെ പിസോച്ചിൻ നഗരത്തിൽ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിച്ചതായി കീവിലെ ഇന്ത്യൻ എംബസി അവകാശപ്പെട്ടു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ 63 വിമാനങ്ങളിലായി ഉക്രെയ്നിൽ നിന്ന് ഇതുവരെ 13,300 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ 2,900 ഓളം പേരുമായി ഇന്ത്യയിലെത്തിയിട്ടുണ്ട്. സം​ഘ​ർ​ഷ​മേ​ഖ​ല​യി​ൽ നി​ന്ന് പൗ​ര​ന്മാ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച​വ​രു​ത്തു​ന്നി​ല്ലെ​ന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ ഗം​ഗ ര​ക്ഷാ​ദൗ​ത്യം വ​ഴി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ 331 മ​ല​യാ​ളി​ക​ളെ ഇ​ന്ന​ലെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ രാ​വി​ലെ 153 പേ​രും ഉ​ച്ച​യ്ക്കു ശേ​ഷം 178 പേ​രെ​യു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഇ​തോ​ടെ ര​ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം എ​ത്തി​യ 1401 പേ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. ഏകദേശം 1,000 ഇന്ത്യക്കാർ സുമിയിൽ 700 ഉം ഖാർകിവിൽ 300 ഉം കിഴക്കൻ ഉക്രെയ്‌നിലെ സംഘർഷ മേഖലകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

Eng­lish Sum­ma­ry: 183 arrive in India today: So far 13,300 have returned to India

You may like this video also

Exit mobile version