തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 1850.68 കോടി രൂപ അനുവദിച്ചു. കോർപറേഷനുകള്‍ക്ക് 213.76 കോടിയും മുൻസിപ്പാലിറ്റികള്‍ക്ക് 188.36 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 238.98 കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 238.98 കോടിയും ഗ്രാമപഞ്ചായത്തുകള്‍ക്ക് 970.59 കോടി രൂപയുമാണ് അനുവദിച്ചത്.
ആകെ ഈ സാമ്പത്തിക വർഷം 8258 കോടി രൂപയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടായി നീക്കിവെച്ചിട്ടുള്ളത്. ഇതിലെ രണ്ടാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ഏറ്റവും കരുതലോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ മികച്ച പ്രവർത്തനങ്ങള്‍ കാഴ്ചവയ്ക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സർക്കാർ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
English Summary:1850.68 crore for local self-government bodies
You may also like this video