കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തുടനീളം ദളിതർക്കെതിരെയുള്ള 1,89,945 അതിക്രമങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. 2021ൽ 50,900 കേസുകൾ രജിസ്റ്റർ ചെയ്തു.
രജിസ്റ്റർ ചെയ്ത 1,89,945 കേസുകളിൽ 42,292 കേസുകളിൽ വിചാരണ പൂർത്തിയായതായും 14,321 പേര്‍ ശിക്ഷിക്കപ്പെട്ടതായും കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു.
സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന്, 2018–2021 കാലയളവിൽ 35,220 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 56 കേസുകളാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാർട്ടി തിരിച്ചുള്ള എണ്ണത്തിനു പകരം എംഎൽഎമാരും എംപിമാരും ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ മാത്രമാണ് മറുപടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
English Summary: 1,89,945 atrocities against Dalits in four years
You may also like this video