Site icon Janayugom Online

രാജധാനി ട്രെയിനില്‍ വച്ച് 19 കോടിയുടെ ഹെറോയിന്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

രാജധാനി ട്രെയിനില്‍ വച്ച് 19 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വെ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ന്യൂ ജയ്പാല്‍ ഗുരി റെയില്‍വെ സ്റ്റേഷനില്‍ നിന്ന മൂന്ന് പേരെ പിടികൂടിയത്.

ബുധനാഴ്ചയാണ് റെയില്‍വെ പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ദിബ്രുഗഡ് — ന്യൂഡല്‍ഹി സ്‌പെഷ്യല്‍ രാജധാനി ട്രെയിനില്‍ പരിശോധന നടത്തിയത്. മണിപ്പൂര്‍ സ്വദേശികളായ മൂന്ന് പേരില്‍ നിന്നാണ് 3.8 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇതിന് വിപണയില്‍ ഏകദേശം 19 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; 19 crore worth of hero­in seized on Rajd­hani train; Three arrested

You may also like this video;

Exit mobile version