ഹരിയാനയിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം 19 ആയി ഉയര്‍ന്നു. സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യമുനാനഗറിലെ മണ്ഡേബാരി, പജ്ട്ടോ കാ മര്‍ജാ, ഫൂസ്ഗര്‍, സാരൻ എന്നീ ഗ്രാമങ്ങളിലെയും അതിനടുത്തുള്ള അംബാല ജില്ലയിലെയും ആളുകളാണ് മരിച്ചത്. ജില്ലയില്‍ അനധികൃതമായി നിര്‍മ്മിച്ച വിഷമദ്യം കഴിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അതിഥിത്തൊഴിലാളികള്‍ കഴിഞ്ഞദിവസം അംബാലയില്‍ മരിച്ചിരുന്നു.
ഒഴിഞ്ഞുകിടന്ന ഫാക്ടറിയില്‍ നിര്‍മ്മിച്ച 200 പെട്ടി വ്യാജമദ്യവും പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുൻപ് നടന്ന സമാന സംഭവങ്ങളില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
English Summary: 19 Dead After Consuming Toxic Liquor In Haryana
You may also like this video