Site icon Janayugom Online

ശ്രീലങ്കയില്‍ നിന്ന് ഇന്ന് 19 പേര്‍ രാമേശ്വരത്തെത്തി

ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി. ഇന്ന് 19 പേരാണ് രാമേശ്വരത്തെത്തിത്. ഏഴുകുടുംബത്തില്‍ നിന്നുള്ളവരാണ് തലൈമന്നാറില്‍ നിന്നും ധനുഷ്‌കോടിയില്‍ എത്തിയത്. ധനുഷ്ടകോടിയിലെത്തിയ ഇവര്‍ മണ്ഡപം മറൈന്‍ പൊലീസ് സ്റ്റേഷനിലാണ്.

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയത്. ശ്രീലങ്കയില്‍ ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവുമുണ്ട്.

Eng­lish sum­ma­ry; 19 peo­ple arrived in Ramesh­waram today from Sri Lanka

You may also like this video;

Exit mobile version