ദക്ഷിണാഫ്രിക്കയിൽ രണ്ടു മദ്യശാലകളിലുണ്ടായ വെടിവയ്പുകളിൽ 19 പേർ കൊല്ലപ്പെട്ടു. സൊവെറ്റോ നഗരത്തിലെ മദ്യശാലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്.
ഒരുസംഘം ആൾക്കാർ അപ്രതീക്ഷിതമായി കടന്നുകയറി വെടിയുതിർക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെടിവയ്ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
സൊവെറ്റോയിൽ നിന്ന് 500 കിലോമീറ്റർ അകലെ പീറ്റർമാരിസ്ബർഗിലെ സ്വീറ്റ്വാട്ടേഴ്സ് ടൗൺഷിപ്പിലുള്ള ബാറിൽ ശനിയാഴ്ച രാത്രിയാണു രണ്ട് പേർ തോക്കുമായെത്തിയത്. നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്കു പരുക്കുണ്ട്.
English summary;19 people were killed in a shooting at two bars in South Africa
You may also like this video;