കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 19 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പടിഞ്ഞാറൻ മേഖലയിലാണ് സ്ഫോടനം നടന്നത്. തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഇതിന് മുന്‍പും ഈ പ്രദേശത്ത് ന്യൂനപക്ഷമായ ഹസാരയെ ലക്ഷ്യം വച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. പ്രവേശന പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സാധാരണയായി വെള്ളിയാഴ്ചകളിൽ സ്കൂളുകൾക്ക് അവധിയാണ്.
2020 പടിഞ്ഞാറൻ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ഐഎസ് നടത്തിയ ആക്രമണത്തിൽ വിദ്യാർത്ഥിള്‍ ഉൾപ്പെടെ 24 പേരാണ് കൊല്ലപ്പെട്ടത്. 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതുമുതൽ, പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തെത്തുടർന്ന് തങ്ങൾ രാഷ്ട്രത്തെ സുരക്ഷിതമാക്കുകയാണെന്ന് താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ സമീപ മാസങ്ങളിൽ പള്ളികളിലും ജനവാസമേഖലകളിലും പ്രദേശങ്ങളിലും സ്ഫോടന പരമ്പരകൾ ഉണ്ടായിട്ടുണ്ട്.
English Summary:19 people were killed kabul blast
You may also like this video