അമേരിക്കയിലെ ടെക്സസിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 19 കൂട്ടികൾക്കും ഒരു അധ്യാപികയക്കും രണ്ട് സ്കൂൾ ജീവനക്കാർക്കും ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ആക്രമത്തിന് പിന്നിൽ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവെയ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്.
കൊലയാളിയുടെ ഉദ്ദേശം ഇതുവരെ പൊലീസിന് മനസിലാക്കാൻ സാധിച്ചിട്ടില്ല. ഉവാൾഡെയിലെ റോബ് എലമെന്ററി സ്കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വെടിവയ്പിൽ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ ചികിത്സയ്ക്കായി സാൻ അന്റോണിയോയിലേക്ക് മാറ്റി. അതേസമയം വെടിവയ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡൻ പറഞ്ഞു. വാർത്ത കേട്ട് താൻ തളർന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണെന്നും ബൈഡൻ പറഞ്ഞു.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.
39.3 കോടി തോക്കുകള്‍
അമേരിക്കയില്‍ ജനങ്ങളുടെ കൈവശം 39.3 കോടി തോക്കുകള്‍ ഉള്ളതായാണ് കണക്കുകള്‍. അതായത് 100 പേര്‍ക്ക് 120 തോക്കുകള്‍ വീതം.
ലോകത്ത് ജനങ്ങളുടെ ഉടമസ്ഥതയിലുള്ള തോക്കുകളുടെ മൂന്നിലൊന്നും യുഎസ് പൗരന്മാരുടെ കയ്യിലാണ്. 56 ശതമാനം കുടുംബങ്ങളിലും തോക്കുകളുണ്ടെന്ന് 2021 ലെ ദേശീയ സര്‍വേ പറയുന്നു. 32 ശതമാനം പേര്‍ തോക്കുകള്‍ സ്വന്തമായുണ്ടെന്ന് വെളിപ്പെടുത്തി. അതായത് 8.14 കോടിപേര്‍ക്ക് തോക്കുകളുണ്ട്. കുടുംബാംഗത്തിന് തോക്കുകള്‍ ഉള്ളതായി 41 ശതമാനം പേരും വെളിപ്പെടുത്തി. പ്രതിവര്‍ഷം നാല് കോടി തോക്കുകള്‍ നിയമപരമായിതന്നെ രാജ്യത്ത് വില്‍ക്കപ്പെടുന്നുണ്ട്. പിസ്റ്റളുകളാണ് മുന്‍പന്തിയില്‍. 82 ശതമാനം. റൈഫിള്‍, ഷോട്ട് ഗണ്‍ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മിക്കവരും ഒന്നിലധികം തോക്കുകള്‍ സ്വന്തമായി ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്.
English summary; 19 students died in texas shooting
You may also like this video;