Site icon Janayugom Online

പട്ടാമ്പിയില്‍ കൃഷിനശിപ്പിച്ച 19 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

പട്ടാമ്പിയില്‍ കൃഷിനശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നു. 19തോളം കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത്. മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് നടപടി. കൊടല്ലൂര്‍ പ്രദേശത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ കൃഷിനാശം വരുത്തിയത്. കര്‍ഷകരുടെ പരാതിയിലാണ് അധികൃതര്‍ നിലവിലെ ചട്ടപ്രകാരം കാട്ടുപന്നികളെ വെടിവെത്ത് കൊല്ലാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി മുൻസിപ്പാലിറ്റി അധികൃതര്‍ വനം വകുപ്പിൻ്റെ സഹായം തേടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. ശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്തി മറവു ചെയ്തു. 

Eng­lish Summary:19 wild boars that destroyed crops in Pat­tam­bi were shot dead

You may also like this video

Exit mobile version