Site icon Janayugom Online

ഭീകര സംഘടനയുമായി ബന്ധം: 19കാരൻ അറസ്റ്റില്‍

ഭീകര സംഘടന ജയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് സംശയിക്കുന്ന 19കാരനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്തനിലെയും ഭീകരരുമായി സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹബീബുള്‍ ഇസ്ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരൻ മുഹമ്മദ് നദീമിനെ(25) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. സെയ്‌ഫുള്ളയുടെ അന്തർദേശീയ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്നും, നിയമവിരുദ്ധ പ്രവർത്തന പ്രിവൻഷൻ ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ താമസിച്ചിരുന്ന സൈഫുള്ള ബിഹാറിലെ മോത്തിഹാരി ജില്ലക്കാരനാണെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Sum­ma­ry: 19-year-old arrest­ed for con­nec­tion with ter­ror­ist organization
You may also like

Exit mobile version