ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. തമിഴ്‌നാട്ടിലാണ് സംഭവം. സ്‌കൂള്‍ കാലം മുതലേ പട്ടുകോട്ട സ്വദേശിയായ ഐശ്വര്യയും സമീപപ്രദേശത്തെ നവീനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഡിസംബര്‍ 31ന് ഇവര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി.
തുടര്‍ന്ന് ഇവര്‍ തിരുപ്പൂരിന് സമീപം വീരുപാണ്ടിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിക്കുകയായിരുന്നു. ജനുവരി രണ്ടിന് മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പെരുമാള്‍ തഞ്ചാവൂര്‍ പല്ലടം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുത്ത പൊലീസ് ഐശ്വര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അച്ഛനൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
അടുത്ത ദിവസം പിതാവ് ഐശ്വര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം കത്തിച്ചുകളഞ്ഞതായും സുഹൃത്തുക്കള്‍ നവീനെ അറിയിച്ചു. തുടര്‍ന്ന് നവീന്‍ വട്ടത്തിക്കോട്ട പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുക്കൊന്നതായി കണ്ടെത്തിയത്. സംഭവവുമായി അച്ഛനുള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുളള നവീന്‍ തിരുപ്പൂരിലെ വസ്ത്രനിര്‍മാണക്കമ്പനിയിലെ ജോലിക്കാരനാണ്.
English Summary;19-year-old married to Dalit youth burnt; Complaint against father and relatives
You may also like this video