Site iconSite icon Janayugom Online

റോഡുകള്‍ക്കും പാലങ്ങള്‍ക്കും 191 കോടി

roadsroads

പൊതുമരാമത്തുവകുപ്പിന്റെ റോഡുകൾക്കും പാലങ്ങൾക്കുമായി നബാർഡ് സ്കീമിൽ 191.55 കോടി രൂപ അനുവദിച്ചു. 12 റോഡിന്‌ 107 കോടിയും ആറ് പാലത്തിന്‌ 84.5 കോടിയുമാണ് അനുവദിച്ചത്.

തിരുവനന്തപുരം പാരിപ്പള്ളി മടത്തറ റോഡ്, പള്ളിക്കൽ മുതല ഇടവേലിക്കൽ (7 കോടി), കൊല്ലം ഏഴുകോൺ കല്ലട, കോട്ടായിക്കോണം ഇലഞ്ഞിക്കോട്, കാട്ടൂർ ജങ്‌ഷൻ കോളനി പാലക്കുഴി പാലം റോഡ്‌ (എട്ട്‌), പത്തനംതിട്ട അളിയൻമുക്ക് കൊച്ചുകോയിക്കൽ സീതത്തോട് റോഡ് നവീകരണം (15), കോട്ടയം കൊരട്ടി ഒരുങ്ങൽ കരിമ്പൻതോട് (അഞ്ച്‌), ഇടുക്കി മുരിക്കാശേരി രാജപുരം കീരിത്തോട് (15), മുണ്ടിയെരുമ, കമ്പയാർ ഉടുമ്പുംചോല റോഡ് (ആറ്‌),

എറണാകുളം കല്ലൂച്ചിറ — മണ്ണൂച്ചിറ, പുല്ലംകുളം — കിഴക്കേപുറം — കണ്ടകർണംവേളി ‑വാണിയക്കാട് — കാർത്തിക വിലാസം സർവീസ് സ്റ്റേഷൻ കളിക്കുളങ്ങര (10), എഴിഞ്ഞംകുളം തിരുവിനംകുന്ന് റോഡ്, സ്റ്റാർട്ട്‌ലൈൻ ഈസ്റ്റ്, ബേക്കറി ഈസ്റ്റ്, എടനക്കാട് തെക്കേമേത്ര (അഞ്ച്‌), പാലക്കാട് ആനമറി കുറ്റിപ്പാടം (12), തൃശൂർ പൂച്ചെട്ടി ഇരവിമംഗലം, മരതക്കര — പുഴമ്പല്ലം (ഒമ്പത്‌),

കണ്ണൂർ പുലിക്കുരുമ്പ–- പുറഞ്ഞാൺ (അഞ്ച്‌), ആലപ്പുഴ മാവേലിക്കര റെയിൽവേ സ്റ്റേഷൻ ജങ്‌ഷൻ, പുന്നെഴ, വാതിക്കുളം, കോയിക്കൽ മാർക്കറ്റ് റോഡ്, കല്ലുമല ജങ്‌ഷൻ (10). കാസർകോട്‌ അരമനപ്പടി–- 16.3, കടിഞ്ഞിമൂല മാട്ടുമ്മൽ–- 13.9, മലപ്പുറം കുണ്ടുകടവ്–- 29.3, കോഴിക്കോട് വഴിക്കടവ്–- 5.5, പാലക്കുളങ്കൽ പാലം–- 9.5, വയനാട്‌ പനമരം ചെറുപുഴപാലം–- 10

Eng­lish Sumam­ry: 191 crore for roads and bridges

You may also like this video:

Exit mobile version