Site iconSite icon Janayugom Online

പാക് ജയിലില്‍ കഴിഞ്ഞ 198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി. ഇന്നലെ വൈകുന്നേരം വാഗ അതിർത്തി വഴിയാണ് ഇവരെ കൈമാറിയത്. വരും മാസങ്ങളിൽ മാലിർ ജയിലിൽ തടവിലുള്ള കൂടുതൽ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് നസീർ ടുണിയോ വ്യക്തമാക്കി.
ഇന്നലെ 200 മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിക്കാനിരുന്നത്. എന്നാൽ രണ്ട് പേർ അസുഖബാധിതരായി മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നസീർ ടുണിയോ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അറിയാതെയാണ് അതിർത്തി ലംഘിച്ചതെന്ന് വ്യക്തമായെന്ന് പാകിസ്ഥാൻ ഫിഷർഫോക്ക് ഫോറം ജനറൽ സെക്രട്ടറി സയീദ് ബലൂച്ച് പറഞ്ഞു. അവരിൽ പലരും ഉപജീവനത്തിനായാണ് മീൻ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. പാകിസ്ഥാന്റെ അതിർത്തി ലംഘിച്ചുവെന്ന് അവർക്ക് അറിയില്ലായിരുന്നു. 200 മത്സ്യത്തൊഴിലാളികളെ ജൂൺ രണ്ടാം തീയതിയും നൂറ് പേരെ ജൂലൈ മൂന്നിനും മോചിപ്പിക്കുമെന്ന് ബെലൂച്ച് പറഞ്ഞു.

eng­lish sum­ma­ry; 198 Indi­an fish­er­men released from Pak­istan jail
you may also like this video;

Exit mobile version