Site icon Janayugom Online

രാജ്യത്ത് 19,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 11,87,766 സാമ്പിളുകള്‍ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,847 പേര്‍ രോഗമുക്തി നേടി. രാജ്യത്തുടനീളം രോഗമുക്തി നേടിയവരുടെ എണ്ണം 4,20,86,383 ആയി. വീണ്ടെടുക്കല്‍ നിരക്ക് 98.28 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 2,24,187 സജീവ കേസുകളുണ്ട്. 673 പേര്‍ക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,11,903 ആയി ഉയര്‍ന്നു.

Eng­lish summary;19,968 Covid cas­es con­firmed in the country

You may also like this video;

Exit mobile version