Site iconSite icon Janayugom Online

ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ നടത്തും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തിന്റെ നിലപാടില്‍ മാറ്റമില്ല. മൂന്നുവയസ് മുതല്‍ കുട്ടികള്‍ നഴ്സറിയില്‍ പോയിത്തുടങ്ങും. അഞ്ച് വയസാകുമ്പോള്‍ തന്നെ ഒന്നാം ക്ലാസില്‍ പഠിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്ര​ദായം അനുസരിച്ച് ജനിക്കുന്ന എല്ലാ കുട്ടികളെയും സ്കൂളില്‍ ചേര്‍ക്കും.

അതേപ്പോലെയല്ല മറ്റ് സംസ്ഥാനങ്ങള്‍. നിലവിലുള്ള സംവിധാനത്തെ മാറ്റിയാല്‍ സാമൂഹികപ്രശ്നം തന്നെയുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ നിര്‍ദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയാകണമെന്നത്.

Eng­lish Sum­ma­ry: 1st class admis­sion at the age of 5 ; edu­ca­tion minister
You may also like this video

Exit mobile version