Site iconSite icon Janayugom Online

ഒന്നാം തീയതി ഡ്രൈ ഡേ എന്നത് പഴഞ്ചൻ ആശയം ;ബീവറേജസുകൾക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ടെന്നും ബെവ്കോ സിഎംഡി

ഒന്നാം തീയതി ഡ്രൈ ഡേ ആക്കുന്നത് കൊണ്ട് എന്ത് ഗുണം ലഭിക്കുമെന്നും അത് പഴഞ്ചൻ ആശയമാണെന്നും ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി. ബീവറേജസുകൾക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ട്. അതിനായി സൂപ്പർ പ്രീമിയം ഔട്ട് ലെറ്റുകൾ തുടങ്ങുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

ഒന്നാം തീയതി ഡ്രൈ ഡേ ആക്കുന്നതിൽ എന്താണ് അർ‌ത്ഥം?, ആഘോഷ ദിവസങ്ങളിൽ മദ്യ വിൽപനയ്ക്ക് അവധി നൽകുകയാണെങ്കിൽ ജീവനക്കാർ‌ക്ക് സഹായകരമാകും. ജീവനക്കാരുടെ കുറവ് പ്രീമിയം ഔട്ട് ലെറ്റുകൾ തുടങ്ങുന്നതിന് തടസ്സമാകുന്നു. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ സൂപ്പർ പ്രീമിയം ഔട്ട് ലെറ്റുകൾ തുടങ്ങുമെന്നും അവർ പറഞ്ഞു .

Exit mobile version