Site iconSite icon Janayugom Online

ഒന്നാമത് കണ്ണൂർ സിബിഎസ്ഇ കലോത്സവത്തിന് തുടക്കം; സിനിമാതാരം ഗിന്നസ് പക്രു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

സഹോദയ സ്കൂൾ കോംപ്ലക്സ് സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒന്നാമത് സിബിഎസ്ഇ കണ്ണൂർ ജില്ലാ കലോത്സവം ആവേശകരമായ ഉദ്ഘാടനത്തോടെ ആരംഭിച്ചു. മൂന്ന് ദിനങ്ങളിലായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുന്ന കലാമേള സിനിമാതാരം ഗിന്നസ് പക്രു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 16ഓളം സ്റ്റേജുകളിലായി നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി ഈ മേഖലയിൽ പങ്കെടുക്കുന്നുണ്ട്. കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ പ്രസിഡന്റ് കെ പി സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിന് മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ഡോ: റജി സ്കറിയ സ്വാഗതം പറഞ്ഞു.

ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന,സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സി എസ് ടി, കണ്ണൂർ സഹോദയ ജനറൽ സെക്രട്ടറി ടി പി സുരേഷ് പൊതുവാൾ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവിയർ മേരിഗിരി, പി ടി എ പ്രസിഡന്റ് ഡോക്ടർ മനു ജോസഫ് വാഴപ്പള്ളി, വാർഡ് കൗൺസിലർ വിജിൽ മോഹൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും, സഹോദയ എക്സികുട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. മേരിഗിരി സ്കൂൾ വൈസ് പ്രിൻസിപ്പലും കലോത്സവത്തിന്റെ ജോയിൻ കൺവീനറുമായ പ്രദ്യുമ്നൻ പി പി നന്ദി പറഞ്ഞു.

Exit mobile version