Site icon Janayugom Online

കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയുടെ 2.11 ലക്ഷം കോടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള അധിക പണത്തില്‍ നിന്ന് 2.11 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കാന്‍ അനുമതിയായി. 2024–25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ റിസര്‍വ് ബാങ്ക്, പൊതുമേഖല ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നായി ലാഭവിഹിതമായി 1.02 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞിരുന്നത്. മുന്‍വര്‍ഷം 86,416 കോടി രൂപയാണ് അധിക പണമായി സര്‍ക്കാരിന് നല്‍കിയത്.
കണ്ടിജന്‍സി റിസ്ക് കരുതലായി സൂക്ഷിക്കേണ്ട തുകയുടെ ശതമാനം ആറ് ശതമാനത്തില്‍ നിന്നും ആറര ശതമാനമായി ഉയര്‍ത്താനും ബോര്‍ഡ് അംഗീകാരം നല്‍കി.

Eng­lish Summary:2.11 lakh crores from RBI to Cen­tral Govt

You may also like this video

Exit mobile version