Site iconSite icon Janayugom Online

നവജാതശിശുവിനെ രക്ഷിക്കാന്‍ പാഞ്ഞു; ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 2.25 മണിക്കൂര്‍

അമ്പലപ്പുഴ ശ്വാസകോശത്തിലെ നീർക്കെട്ടും ഹൃദയത്തിന് പമ്പിങ് കുറവും കാരണം ബുദ്ധിമുട്ടിയ നവജാത ശിശുവിനെ രക്ഷിക്കാന്‍ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രത്യേക ആംബുലൻസ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് 2 മണിക്കൂർ 25 മിനിട്ടു കൊണ്ട് പാഞ്ഞെത്തി. രാത്രി 7.10ന് എ‍ൻഎച്ച്എമ്മിന്റെ ആംബുലൻസിലാണ് കുഞ്ഞുമായി തലസ്ഥാനത്തേക്ക് പോയത്. എന്‍എച്ച്എം ഹൃദ്യം പദ്ധതിയാണ് കുഞ്ഞിന് കരുതലായത് . 9.35ന് കു‍ഞ്ഞിനെ തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തിച്ചു. 

റോഡിൽ പൊലീസ് ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസ് കടത്തിവിട്ടു.അടൂർ സ്വദേശിയായ യുവതി ഇന്നലെ രാവിലെ വീട്ടിൽ വച്ച് ആൺകുഞ്ഞിനു ജന്മം നൽകി. തുടർന്ന് അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നു. ഹൃദയത്തിലേക്ക് പമ്പിങ് കുറവായിരുന്നു. കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. കു‍ഞ്ഞിനു വിദഗ്ധ ചികിത്സ വേണമെന്ന് ശിശുരോഗ വിദഗ്ധർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശങ്കയിലായി. തുടര്‍ന്ന് എൻഎച്ച്എം അധികൃതരുമായി ബന്ധപ്പെട്ടതിനെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ ഉറപ്പാക്കി. തുടര്‍ന്ന് ആംബുലൻസും എത്തി. പോലീസും ജനങ്ങളും വാട്സ് ആപ്പ് വഴി യഥാസമയം വിവരങ്ങള്‍ കൈമാറിയതിനാല്‍ ഗതാഗതകുരുക്കുകള്‍ പരാമാവധി ഒഴിവായി . നഴ്സ് പ്രസാദ് ‚ഡ്രൈവർ സുനിൽ ചന്ദ്രബോസ് എന്നിവരാണ് കുഞ്ഞുമായി തിരുവനന്തപുരത്തേക്ക് പോയത്.

Exit mobile version