രാജ്യത്ത് കോവിഡ് വാക്സിനേഷന് അര്‍ഹതയുള്ള 2.6 കോടി പേര്‍ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യം സമ്പൂര്‍ണ കോവിഡ് വാക്സിനേഷനിലേക്ക് അടുക്കുകയാണെന്നും മാര്‍ച്ച് 30 വരെ രാജ്യത്തെ മുതിര്‍ന്നവരില്‍ 84.4 ശതമാനം ആളുകളും രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഭാരതി പവാര്‍ രാജ്യസഭയില്‍ പറഞ്ഞു.
മാര്‍ച്ച് 30 വരെ വിതരണം ചെയ്ത 97 ശതമാനം കോവിഡ് വാക്സിനും സൗജന്യനിരക്കിലാണെന്നും മന്ത്രി അറിയിച്ചു. 2022 മാര്‍ച്ച് 30 വരെ 18 വയസിന് മുകളിലുള്ള 79.28 കോടി ആളുകളാണ് രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചത്. 84.4 ശതമാനം വരുമിത്. ദേശീയ വാക്സിന്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത 167.14 കോടി ഡോസും സൗജന്യ നിരക്കിലായിരുന്നു. 2.8 ശതമാനത്തോളം വരുന്ന 2.6 കോടി ജനങ്ങള്‍ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിച്ചിട്ടില്ല. ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കരുതല്‍ ഡോസിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
English Summary: 2.6 crore people have not been vaccinated
You may like this video also