Site icon Janayugom Online

നോയിഡയിൽ അനധികൃതമായി താമസിച്ച രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ

രാജ്യത്ത് വിസയില്ലാതെ നുഴഞ്ഞുകയറുകയും ഡൽഹി-എൻ‌സി‌ആർ മേഖലയിൽ രണ്ടാഴ്ചയോളം താമസിക്കുകയും ചെയ്ത രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റില്‍. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിഹാറിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ലു ലാങ് (28), യുവാൻ ഹെയ്‌ലോങ് (34) എന്നിവരാണ് അറസ്റ്റിലായത്. വിസ ഇല്ലെങ്കിലും ചൈനീസ് പാസ്‌പോർട്ടുകൾ ഇരുവരുടെയും കൈവശം ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

നേപ്പാള്‍ വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും നോയിഡയില്‍ ഒരു പരിചയക്കാരന്റെ വീട്ടില്‍ താമസിക്കുകയായിരുന്നുവെന്നും ഇരുവരും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ഇവരുടെ മൊബൈൽ ഫോണും മറ്റ് രേഖകളും പരിശോധിച്ചതിൽ നിന്ന് ചൈനീസ് പൗരന്മാർ സാമ്പത്തിക തട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന ലഭിച്ചതായി എസ്എസ്ബി പ്രസ്താവനയിൽ പറഞ്ഞു.

ഇവരെ പൊലീസിന് കൈമാറി. ഇരുവർക്കുമെതിരെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും എസ്‌‌പി പറഞ്ഞു.

Eng­lish sum­ma­ry; 2 Chi­nese Nation­als, Arrest­ed In Bihar

You may also like this video;

Exit mobile version