Site iconSite icon Janayugom Online

ഹൈവേ നിർമ്മിക്കാനായി വീട് ഒഴിയുന്നതിന് 2 കോടി വേണ്ടെന്ന് വെച്ചു ; ജീവിതം പെരുവഴിയിലായി മുത്തച്ഛനും കുടുംബവും

ഹൈവേ നിർമ്മിക്കാനായി വീട് ഒഴിയുന്നതിന് 2 കോടി വേണ്ടെന്നു വെച്ചതോടെ മുത്തച്ഛന്റെയും കൊച്ചുമകന്റെയും ജീവിതം പെരുവഴിയിൽ .
ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ്ങിനാണ് ശാഠ്യം മൂലം പുലിവാല് പിടിച്ചത്. ഹൈവേ നിർമ്മിക്കുന്നതിന് വീട് ഒഴിയുന്നതിന് 2 കോടി നഷ്ടപരിഹാരമായി അധികൃതർ നൽകാൻ തയ്യാറായെങ്കിലും പിങ്ങിന്റെ വാശി മൂലം അത് സ്വീകരിച്ചില്ല. ഇതോടെ റോഡ് നിർമ്മാണവുമായി അധികൃതർ മുന്നോട്ട് പോയതോടെ
ഒത്തുതീർപ്പ് ശ്രമങ്ങളും പാളി. 

ഒടുവിൽ വീട് സ്ഥിതിചെയ്യുന്ന ഭാഗത്തെ ഒഴിവാക്കി ഉദ്യോഗസ്ഥർ ഹൈവേ നിർമ്മിക്കുകയായിരുന്നു . ഇതോടെ നിർമാണ പ്രവർത്തനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പൊടിപടലവും മൂലം പകൽ സമയങ്ങളിൽ 11 വയസ്സുകാരനായ ചെറുമകനുമായി മാറിനിൽക്കേണ്ട അവസ്ഥയിലായി ഹുവാങ്ങ്. ഹൈവേ തുറന്നുകഴിഞ്ഞാൽ തന്റെ വീട്ടിൽ എങ്ങനെ താമസിക്കുമെന്ന് ഭയപ്പെടുന്ന ഹുവാങ് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

Exit mobile version