Site iconSite icon Janayugom Online

അടിമാലിയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു, 12 പേർക്ക് പരിക്ക്

അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലർ മറിഞ്ഞ്  ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. ഒരു കുട്ടിയും സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Eng­lish Sum­ma­ry: 2 Died in trav­eller acci­dent Mankulam
You may also like this video

Exit mobile version