പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർത്ഥിനികളായ 13വയസുള്ള പെണ്‍കുട്ടികളെ രാവിലെ ഏഴുമുതലാണ് കാണാതായത്.
കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയ കുട്ടികള്‍ ട്യൂഷന്‍ സെന്‍ററില്‍ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞ് പോവുകയായിരുന്നു. സ്കൂളിൽ എത്താത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കുട്ടികളെ കാണാതായ വിവരം മനസിലായത്.തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

