Site iconSite icon Janayugom Online

മലപ്പുറത്ത്‌ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടാൻ ശ്രമിച്ച 2 പേർ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ വീട്ടിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവരാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. താനൂർ ജ്യോതിനഗർ കളത്തിങ്ങൽ വീട്ടിൽ തഫ്സീർ (30), കാളാട് വട്ടക്കിണർ സ്വദേശി കുന്നത്ത് മുഹമ്മദ് റിഷാദ് (33) എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 14നാണ്‌ പ്രതികൾ ജ്വല്ലറി ഉടമയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയത്‌. മുഹമ്മദ് റിഷാദ് മോഷണം, സ്വർണക്കവർച്ച കേസുകളിൽ പ്രതിയാണ്‌.

തഫ്സീറിനെതിരെയും സ്വർണക്കവർച്ചാ കേസുകളുണ്ട്‌. താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ ടോണി ജെ മറ്റം എസ്ഐമാരായ എൻ ആർ സുജിത്, സുകീഷ്‌ കുമാർ, എഎസ്ഐ കെ സലേഷ്, സിപിഒമാരായ സെബാസ്റ്റ്യൻ, വിനീത്, പ്രബീഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരൂർ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Exit mobile version