ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ മിന്നല്‍പ്രളയത്തില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു. സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്. ശനിയാഴ്ച സുരന്‍കോട്ടെയിലെ തോട് കടക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പുയരുകയും സൈനികര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നുവെന്ന് സൈനികവക്താവ് അറിയിച്ചു.
അപകടത്തില്‍പ്പെട്ട നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച രാത്രി തന്നെ കണ്ടെത്തിയിരുന്നു. ശിപായി തെലു റാമിന്റെ മൃതശരീരം തിരച്ചിലിനൊടുവില്‍ ഞായറാഴ്ചയാണ് കണ്ടെത്തിയത്.
English Summary: 2 Soldiers Die In Poonch After Being Swept Away In Flash Floods
You may also like this video

