ചാലക്കുടി പരിയാരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കുറ്റിക്കാട് തുമ്പരത്തുകുടിയില്‍ രാഹുല്‍ മോഹന്‍ (24), മുണ്ടന്‍ മാണി സനല്‍ സോജന്‍ (21) എന്നിവരാണു മരിച്ചത്. ചാലക്കുടിയില്‍ നിന്നു കുറ്റിക്കാട്ടേക്കു ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ പരിയാരം അങ്ങാടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി 10 ഓടെയായിരുന്നു അപകടം. നാട്ടുകാര്‍ ഇരുവരെയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്.
english summary; 2 youths die in becca accident in Chalakudy
you may also like this video;