Site iconSite icon Janayugom Online

കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 20 കോടി അനുവദിച്ചു

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അധിക വകയിരുത്തലായാണ്‌ കൂടുതൽ തുക അനുവദിച്ചത്‌. നേരത്തെ 30 കോടി രൂപ നൽകിയിരുന്നു. പദ്ധതി ഗുണഭോക്താക്കൾക്ക്‌ നൽകിയ സൗജന്യ ചികിത്സയ്‌ക്ക്‌ സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവയ്‌ക്ക്‌ ചികിത്സാ ചെലവ്‌ മടക്കിനൽകാൻ തുക വിനിയോഗിക്കും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ്‌ കെബിഎഫ്‌ ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്‌ക്കലിന്‌ വിധേയരാകുന്നവർക്ക്‌ മൂന്നുലക്ഷം രൂപയും നൽകും. നിലവില്‍ അറുനൂറിലേറെ ആശുപത്രികളിലാണ്‌ കാസ്‌പ്‌, കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ ചികിത്സ സൗകര്യമുള്ളത്‌.

Eng­lish Sum­ma­ry: 20 crores have been sanc­tioned for the Karun­ya Benev­o­lent Scheme
You may also like this video

Exit mobile version