Site iconSite icon Janayugom Online

20 ദിവസത്തെ അറ്റകുറ്റ പണി; കുവൈറ്റിലെ ഫഹാഹീൽ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ഫഹാഹീൽ റോഡിൽ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കുവൈറ്റ് സിറ്റിയിൽ നിന്നും ഫഹാഹീൽ ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് നിയന്ത്രണം. എഗെയ്‌ലാ, ഫിന്താസ് ഇന്റർസെക്ഷൻ എക്സിറ്റ് മുതൽ റിഖ, മഹ്ബൂല ബ്രിഡ്ജ് എൻട്രൻസ് വരെയുള്ള ഭാഗത്തെ മിഡിൽ ലൈൻ, റൈറ്റ് ലൈൻ, സേഫ്റ്റി ലൈൻ എന്നിവയാണ് അടച്ചിടുക. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ട്രാഫിക് ഡിപ്പാർട്മെന്റിന്റെ നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

Exit mobile version