Thursday
21 Feb 2019

Pravasi

ഒന്നരവയസുള്ള പെൺകുഞ്ഞു  പത്താം നിലയില്‍ നിന്ന് താഴെ വീണു

അബുദാബി: യുഎഇയില്‍ ഒന്നരവയസുള്ള പെൺകുഞ്ഞു   പത്താം നിലയില്‍ നിന്ന് വീണു. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴെ  പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലിനുമുകളിലേക്കാണ് കുട്ടി വീണത്.   ചില്ല് തകര്‍ത്തു കാറിന് അകത്തേയ്ക്ക് വീണ കുട്ടിക്ക് സാരമായി പരിക്കേറ്റു.  കുട്ടിയില്‍ ജീവന്റെ ഒരു തരി ബാക്കിനിൽക്കുന്നത് തിരിച്ചറിഞ്ഞു...

നാടണയാന്‍ കൊതിച്ച് ഹാഷിം

കെ രംഗനാഥ് ദുബായ്: പി കെ ഹാഷിം എന്ന ഈ മലയാളി പ്രവാസിക്ക് ഇപ്പോള്‍ പ്രായം 74. ജനിച്ചതും വളര്‍ന്നതുമെല്ലാം കണ്ണൂരില്‍. സഹോദരങ്ങളും ബന്ധുക്കളും മക്കളുമെല്ലാം കേരളത്തില്‍. പക്ഷേ, പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടുള്ള ഈ വയോവൃദ്ധന്‍ രേഖയില്‍ പാകിസ്ഥാനി, ഹാഷിമിന് പാകിസ്ഥാനില്‍ സ്വന്തമെന്നു...

റിയല്‍ എസ്റ്റേറ്റ് മേഖല തകരുന്നു

കെ രംഗനാഥ് ദുബായ്: കേന്ദ്രത്തിന്റെ ദുര്‍വഹമായ ജിഎസ്ടിയും ഗള്‍ഫ് മലയാളികളുടെ കൂട്ടക്കുടിയിറക്കുംമൂലം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നടിയുന്നു. സിമന്റടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വില മാനംമുട്ടെ കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയുടെ ആഘാതം രൂക്ഷമായെന്ന് സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഇവിടത്തെ സ്ഥാപനങ്ങളും വിദഗ്ധരും...

സ്വപ്ന പദ്ധതികളുമായി മുഖ്യമന്ത്രി ലോകകേരളസഭയിൽ

ദുബായ് : എയിംസും എയര്‍കേരളയുമടക്കം ലോകകേരളസഭയിൽ മുഖ്യമന്ത്രി പിണറായിവിജയൻ അവതരിപ്പിച്ചത് യാഥാർഥ്യമാകുന്ന സ്വപ്നങ്ങൾ എയിംസ് വേണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കുന്ന പശ്ചാത്തലത്തില്‍, പ്രവാസികളുടെ ശേഷി ഉപയോഗിച്ച്‌ എയിംസിന് മുകളിലുള്ള സ്ഥാപനം കേരളത്തില്‍ നിര്‍മ്മിക്കും. എയര്‍കേരള ആലോചിക്കാവുന്ന തരത്തിലായിട്ടുണ്ടെന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും ലോക...

യുഎഇ മലയാളികളുടെ രണ്ടാം വീട്: മുഖ്യമന്ത്രി

കെ രംഗനാഥ് ദുബായ്: ദശലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ ദ്വിദിന പശ്ചിമേഷ്യന്‍ മേഖലാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ സ്പീക്കര്‍ പി...

30 വർഷത്തെ ഇടവേളയ്ക്കുശേഷം ഇറാഖ് മണ്ണിൽ എയർ ഇന്ത്യ

ഇന്ത്യ- ഇറാഖ് എയർ ഇന്ത്യ വിമാന സർവീസ് 30 വർഷത്തെ ഇടവേളക്ക് ശേഷം പുനരാംഭിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ നിന്നും ഷിയാ തീര്‍ഥാടകരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച നജാഫിൽ ഇറങ്ങിയത്. ഇറാഖ്- കുവൈത്ത് യുദ്ധത്തിന് ശേഷം അന്താരാഷ്ട തലത്തിൽ സദ്ദാം...

പ്രവാസികൾ ഉൾപ്പടെ ആശങ്കയിൽ; ഗൾഫിൽ മെര്‍സ് പടരുന്നു

ഒമാനില്‍ വീണ്ടും മെര്‍സ് ബാധ. ഒമാനിലാണ്  ഒരാള്‍ക്കു കൂടി ​  മെര്‍സ്​ കൊറോണ വൈറസ്​ ബാധിച്ചത്​. ഇതോടെ ഒമാന്റെ വിവിധ ഭാഗങ്ങളിലായി ഈ  വര്‍ഷം രോഗം ബാധിച്ചവരുടെ എണ്ണം ആറായതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. രോഗബാധിതന്​ ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കി വരുന്നുണ്ട്​​. മെര്‍സിനെതിരെ...

കേരളത്തില്‍ യുഎഇ വന്‍നിക്ഷേപം നടത്തും

യുഎഇ ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി കൂടിക്കാഴ്ച നടത്തുന്നു കെ രംഗനാഥ് ധാരണ യുഎഇ ഉപപ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ അബുദാബി: കേരളത്തിന്റെ സുപ്രധാന മേഖലകളില്‍ യുഎഇയുടെ വന്‍ നിക്ഷേപം വരുന്നു. കൃഷി, ആരോഗ്യം, ടൂറിസം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിക്ഷേപം...

 ഖത്തറില്‍ മലയാളിയായ യുവാവ് മരിച്ചു

കായികദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍ (37). കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്. ബാഹ്യമായ പരുക്കുകള്‍...

നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് സർക്കാരിന്റെ സമ്മാനം

നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമാന്‍ എയര്‍ ഏഴുശതമാനം ഇളവ് അനുവദിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഖത്തര്‍ ,കുവൈറ്റ്, ഇന്‍ഡിഗോ...