Site iconSite icon Janayugom Online

വാഹനാപകടത്തില്‍ 20 പേര്‍ മരിച്ചു: 30 പേര്‍ക്ക് പരിക്കേറ്റു

വടക്കന്‍ പെറുവില്‍ വാഹനാപകടത്തില്‍ 20 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. തയാബംബയില്‍ നിന്ന് ട്രുജില്ലോയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നൂറ് മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്നാണ് വിവരം. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ റോഡുകള്‍ വളരെ മോശമായതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡുകളുടെ ശോചനീയാവസ്ഥ ഇവിടെ നിരവധി അപകടങ്ങള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 10ന് പത്ത് പേരാണ് മിനിബസ് അപകടത്തില്‍ ഇവിടെ മരിച്ചത്.

Eng­lish Sum­ma­ry: 20 killed, 30 injured in road accident

You may like this video also

Exit mobile version