Site iconSite icon Janayugom Online

മൂന്ന് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ: മന്ത്രി വി ശിവൻകുട്ടി

മൂന്ന് വർഷത്തിനുള്ളിൽ ഇരുപത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കർമ്മചാരി പൈലറ്റ് പദ്ധതി കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ് തൊഴിൽ ലഭിക്കുക. ഭാവിയിൽ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ചടങ്ങിൽ കർമ്മചാരി പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി നിയമനോത്തരവ് കൈമാറി. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് കർമ്മചാരി പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു.

eng­lish summary;20 lakh jobs in three years: Min­is­ter V Sivankutty

you may also like this video;

Exit mobile version