Site iconSite icon Janayugom Online

20 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു

ഡിസംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ. വാട്സ്ആപ്പ് പുറത്തിറക്കിയ പുതിയ പ്രതിമാസ സുതാര്യതാ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പുതിയ ഐടി ചട്ടമനുസരിച്ചാണ് പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. 2021 ഡിസംബർ ഒന്ന് മുതൽ 31 വരെ കാലയളവിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരുമാസത്തിനിടെ 528 പരാതി ലഭിച്ചു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതിൽ ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിച്ചിരിക്കുന്നത്. 2021 നവംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളായിരുന്നു.

Eng­lish Sum­ma­ry: 20 lakh What­sApp accounts banned

You may like this video also

Exit mobile version