ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്റേണ്‍ഷിപ്പിനായിവന്ന ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞു.മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു.
അതിനുവേണ്ടിയാണ് 20‑കാരൻ മുറിയിൽ എത്തിയത്. ജോലി പൂർത്തീകരിച്ചശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവർ അറിയിച്ച പ്രകാരം പോണ്ടി ബസാർ പൊലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി. എന്നാൽ, നടി രേഖാമൂലം പരാതിനൽകാത്തതിനാൽ യുവാവിനെ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു.

