Site iconSite icon Janayugom Online

20 വര്‍ഷം കോമയില്‍; സൗദിയുടെ ‘ഉറങ്ങുന്ന രാജകുമാരന്‍’ അന്തരിച്ചു

സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്ന പേരില്‍ അറിയപ്പെട്ട പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷം കോമയില്‍ കിടന്നതിന് ശേഷമാണ് അന്ത്യം. പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ ബിൻ അബ്‌ദുൽ അസീസ് ആണ് മരണവാർത്ത പുറത്തുവിട്ടത്. റിയാദ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 36 വയസായിരുന്നു. 2005ല്‍ ലണ്ടനിലെ സൈനിക സ്‌കൂളില്‍ പഠിക്കുന്നതിനിടെയുണ്ടായ കാറപകടത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് കോമയില്‍ ആവുകയായിരുന്നു. 20 വര്‍ഷത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. 2019ല്‍ ചെറിയ തോതിലുള്ള ചനലനങ്ങള്‍ കാണിച്ചിരുന്നു.

അപകടമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പോള്‍ തന്നെ വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മാതാപിതാക്കള്‍ അനുവദിച്ചില്ല. ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നെങ്കില്‍ അത് അന്നത്തെ അപകടത്തില്‍ തന്നെ ഉണ്ടായേനെ എന്നാണ് അദ്ദേഹത്തിന്റ പിതാവ് പറഞ്ഞിരുന്നത്. ആധുനിക സൗദിയുടെ സ്ഥാപകനായി അറിയപ്പെടുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. 

Exit mobile version