Site icon Janayugom Online

പ​ഞ്ചാ​ബി​ൽ 200 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് കണ്ടെത്തി

പ​ഞ്ചാ​ബി​ല്‍ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 200 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി. 40 കി​ലോ ഹെ​റോ​യി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. ഫി​റോ​സ്പു​ര്‍ സെ​ക്ട​റി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യ​ധി​കം മ​യ​ക്കു​മ​രു​ന്ന് കണ്ടെത്തിയത്.

ആ​ദ്യ സം​ഭ​വ​ത്തി​ൽ, 101 ബ​റ്റാ​ലി​യ​നി​ലെ സൈ​നി​ക​ർ അ​തി​ർ​ത്തി ഔ​ട്ട്‌​പോ​സ്റ്റാ​യ മി​യാ​ൻ വാ​ലി ഉ​ത്ത​റി​ന് സ​മീ​പം 22 പാ​ക്ക​റ്റു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച 34 കി​ലോ ഹെ​റോ​യി​നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 170 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മയക്കുമരുന്നാണിത്.

ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ, 116 ബ​റ്റാ​ലി​യ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി ഔ​ട്ട്‌​പോ​സ്റ്റാ​യ മു​ഹ​മ്മ​ദി വാ​ല​യ്ക്ക് സ​മീ​പം 30 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​റ് കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ആ​റ് പാ​ക്ക​റ്റ് ഹെ​റോ​യി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ‌ ശ​നി​യാ​ഴ്ച, 136 ബ​റ്റാ​ലി​യ​നി​ലെ സൈ​ന്യം, ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലെ ബാ​രെ​ക്കെ​ക്ക് സ​മീ​പം 10.852 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള 11 പാ​ക്ക​റ്റ് ഹെ​റോ​യി​ൻ കണ്ടെടുത്തിരുന്നു.

eng­lish sum­ma­ry; 200 crore worth of nar­cotics found in Punjab

you may also like this video;

Exit mobile version