Site iconSite icon Janayugom Online

വിഴിഞ്ഞം വികസനത്തിന് 2000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ ; ധാരണാപത്രം ഒപ്പുവെച്ചു

സംസ്ഥാനത്തിന്റെ സമുദ്ര‑വ്യാവസായിക മേഖലയിൽ വലിയ കുതിപ്പിന് വഴിതുറന്നുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2000 കോടി രൂപയുടെ ബൃഹത്തായ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസിഎൽ , കോൺകോർ സിഡബ്ല്യുസി എന്നിവയുമായി ധാരണാപത്രം ഒപ്പുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്. വെറുമൊരു തുറമുഖ നിർമ്മാണം എന്നതിനപ്പുറം വിഴിഞ്ഞത്തെ പൂർണ്ണതോതിലുള്ള ഒരു സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. തുറമുഖാധിഷ്ഠിത വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പരിവർത്തനത്തിൽ വിസിൽ നിർണ്ണായക പങ്ക് വഹിക്കും.തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ, വകുപ്പ് സെക്രട്ടറി ഡോ എ കൗശിഗൻ, വിസിൽ എംഡി ഡോ ദിവ്യ എസ് അയ്യർ എന്നിവരും വിവിധ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു

Exit mobile version