Site iconSite icon Janayugom Online

സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി

സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തി. രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളമെന്നുംകേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

അതിജീവനത്തിന്റെ വര്‍ഷമാകും ഇനി വരാനുള്ളത്. കേരളത്തിന്റെ കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7% വളര്‍ച്ചയുണ്ടായി. വ്യവസായിക അനുബന്ധ മേഖലയില്‍ 17.3% വളര്‍ച്ചയുണ്ടായി. എന്നാല്‍ കേരള വികസന മാതൃകയെ ഇകഴ്ത്തി കാട്ടാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

സംസ്ഥാനത്തോടുളള കേന്ദ്രത്തിന്റെ അവഗണനയും കേന്ദ്ര നടപടികളും തിരിച്ചടിയായി.കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല. പുറം ലോകത്തെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു മാത്രമേ കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

Eng­lish Summary:
2000 crores in the state bud­get to deal with price rise

You may also like this video:

Exit mobile version