Site icon Janayugom Online

പ്ലേ സ്റ്റോറില്‍ നിന്ന് 2000 ലോണ്‍ ആപ്പുകള്‍ നീക്കി

apps

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് ഏകദേശം 2000 വ്യക്തിഗത ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍. പണമിടപാട് വിഭാഗത്തിലെ മൊത്തം ആപ്പുകളിലെ പകുതിയിലധികം വരും നീക്കം ചെയ്തവയെന്നും ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടം വാങ്ങുന്നവരെ ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ അനിയന്ത്രിതമായ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നതിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യയില്‍ ലോണ്‍ നല്‍കുന്ന ആപ്പുകളെ നിരീക്ഷിച്ച്‌ നടപടി സ്വീകരിക്കാന്‍ തുടങ്ങിയത്.
പ്രാദേശിക റിപ്പോര്‍ട്ടിന്റെയും ഉപയോക്താക്കളില്‍ നിന്നുള്ള ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തില്‍ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിള്‍ പ്ലേ നയങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെന്ന് പുതിയ പ്ലേ സ്റ്റോര്‍ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച്‌ സംസാരിക്കവെ ഗൂഗിള്‍ ഏഷ്യ‑പസിഫിക് ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ സീനിയര്‍ ഡയറക്ടറും തലവനുമായ സൈകത് മിത്ര പറഞ്ഞു. 

Eng­lish Sum­ma­ry: 2000 loan apps removed from play store

You may like this video also

Exit mobile version