Site iconSite icon Janayugom Online

കുടിയൊഴിപ്പിച്ചവര്‍ക്ക് പ്രതിമാസം 2000 രൂപ

ഹരിയാനയിലെ ഫരീദാബാദിലുള്ള ഗോരിഗാവില്‍ നിന്ന് കുടിയൊഴിപ്പിച്ചവര്‍ക്ക് സ്ഥിരം കിടപ്പാടം ഒരുക്കുന്നതുവരെ പ്രതിമാസം 2000 രൂപ നല്‍കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ഫരീദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് അര്‍ഹരായ വ്യക്തികള്‍ക്ക് എക്സ് ഗ്രേഷ്യ നഷ്ടപരിഹാരം നല്‍കേണ്ടത്.

കോര്‍പറേഷന്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹരായ 1027 പേരാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ ഇവര്‍ക്ക് താമസസ്ഥലം അനുവദിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ പ്രദേശം താമസയോഗ്യമാണോ എന്നത് ഫരീദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ പരിശോധിച്ച് ഉറപ്പ് നല്‍കണം. ഇതിനു ശേഷം മാത്രമേ സ്ഥലം അനുവദിക്കാവൂ. സ്ഥലം അനുവദിക്കുന്ന നടപടികള്‍ ഈ മാസം 21നു മുമ്പ് പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Eng­lish sum­ma­ry; 2000 per month for evictees

You may also like this video;

Exit mobile version