Site iconSite icon Janayugom Online

ലോകം വെന്തുരുകുന്നു; ഏറ്റവും ചൂടേറിയ പതിറ്റാണ്ടെന്ന് യുഎന്‍

അസഹനീയ ചൂടില്‍ ലോകം വെന്തുരുകുന്നു. ഏറ്റവും ചൂടേറിയ പതിറ്റാണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ കണക്കുകളെ പിന്തള്ളി 2014 മുതല്‍ 2023 വരെയുള്ളത് ഏറ്റവും ചൂടേറിയ പതിറ്റാണ്ടാണെന്നാണ് യുഎന്നിന്റെ ലോക കാലാവസ്ഥാ സംഘടനയുടെ വാര്‍ഷിക കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2023 ഏറ്റവും ചൂടേറിയ വര്‍ഷമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഉഷ്ണതാപം സമുദ്രങ്ങളെ വേട്ടയാടുന്നതും ഹിമപാളികള്‍ ഉരുകിയൊലിക്കുന്നതും മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഭൂമി നാശത്തിന്റെ വക്കിലാണ്. അത് അപായ സൂചനകകള്‍ നല്‍കിക്കഴിഞ്ഞു. മാറ്റങ്ങളുടെ വേഗത വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: 2014–2023 warmest decade on record, says UN
You may also like this video

Exit mobile version