Site iconSite icon Janayugom Online

ആമസോണിന് 202 കോടി പിഴ

ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ആമസോണിന്റെ കരാര്‍ കോമ്പറ്റീഷൻ കമ്മിഷൻ ഓ­ഫ് ഇന്ത്യ (സിസിഐ) റദ്ദാക്കി. ഇടപാടിന് അനുമതി നേടുന്നതിനായി സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചതിന് ആമസോണിന് 202 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നൽകിയ വിവരങ്ങൾ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽ അനുമതി റദ്ദാക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡുമായി (ആർആർവിഎൽ) ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും നടത്തുന്ന 24,713 കോടി രൂപയുടെ കരാറിനെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിനിടയിലാണ് സിസിഐയുടെ നടപടി. പരാതിയുമായി ഫ്യൂച്ചർ ഗ്രൂപ്പാണ് സിസിഐയെ സമീപിച്ചത്.
ENGLISH SUMMARY; 202 crore fine To Amazon
YOU MAY ALSO LIKE THIS VIDEO;

Exit mobile version