Site iconSite icon Janayugom Online

2020 ഡല്‍ഹി കലാപം; കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും സംസ്ഥാന നിയമ മന്ത്രിയുമായ കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും റോസ് അവന്യു കോടതി ഉത്തരവിട്ടു.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2020ൽ കലാപമുണ്ടായ സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസെടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ വാദം.
കുറ്റകൃത്യം നടക്കുന്ന സമയത്ത് മിശ്ര ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ജഡ്ജി ഉത്തരവില്‍ പറയുന്നു. മുഹമ്മദ് ഇല്യാസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

Exit mobile version