Site icon Janayugom Online

2022 ചൂടേറിയ അഞ്ചാമത്തെ വര്‍ഷം; മരിച്ചത് 2,227 പേര്‍

2022 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വര്‍ഷം. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1901ന് ശേഷമുള്ള കണക്കാണിത്. ജനുവരിയും ഫെബ്രുവരിയും ഒഴികെ പത്ത് മാസവും കടുത്ത ചൂട് അനുഭവപ്പെട്ടതാണ് ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായി 2022 കണക്കാക്കാന്‍ കാരണം. 

1981–2010 കാലയളവിലെ വാര്‍ഷിക ശരാശരി കര ഉപരിതല വായുവിന്റെ താപനിലയേക്കാള്‍ 2022ല്‍ ശരാശരി താപനില 0.51 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. എന്നാല്‍, 2016ലേതിനേക്കാള്‍ ചൂട് കുറവായിരുന്നു പോയ വര്‍ഷം. അന്ന് ശരാശരി താപനില 0.71 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിരുന്നു.

2,227 പേരാണ് കാലാവസ്ഥാ ദുരന്തങ്ങളില്‍ രാജ്യത്ത് ആകെ മരിച്ചത്. 2021ൽ ഇത് 1,750 ആയിരുന്നു. ഇടിമിന്നലേറ്റുള്ള മരണത്തിലും വർധനയുണ്ടായി. 1,285 പേരാണ് ഇടിമിന്നലേറ്റ് കഴിഞ്ഞ വർഷം മരിച്ചത്. മഴയിലും വെള്ളപ്പൊക്കത്തിലും 835 മരണം, മഞ്ഞുവീഴ്ചയിൽ 37, ഉഷ്ണ തരംഗത്തിൽ 30, പൊടിക്കാറ്റിൽ 22 എന്നിങ്ങനെയാണ് മരണസംഖ്യ. 

Eng­lish Sum­ma­ry; 2022 fifth warmest year; 2,227 peo­ple died
You may also like this video

Exit mobile version