Site iconSite icon Janayugom Online

വനിതാ കലാസാഹിതി ഷാർജയുടെ ജ്വാല 2025ന്റെ പോസ്റ്റർ പ്രകാശനം നടത്തി

യുവകലാസാഹിതി ഷാർജയുടെ വനിതാ വിഭാഗമായ വനിതാ കലാസാഹിതിയുടെ ജ്വാല 2025 ൻ്റെ പോസ്റ്റർ പ്രകാശനം രാജ്യ സഭാ എം പി അഡ്വ പി സന്തോഷ് കുമാർ നിർവഹിച്ചു. 2025 മെയ് 31 ന് ഷാർജയിൽ നടക്കുന്ന ജ്വാലയോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, അനുമോദനങ്ങൾ, വിവിധ മത്സരങ്ങൾ, വനിതകൾ അവതരിപ്പിക്കുന്ന നാടകം എന്നിവ അരങ്ങേറും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ വനിത കലാസാഹിതി യു എ ഇ കൺവീനർ നമിത സുബീർ, സർഗ്ഗ റോയ്, സിബി ബൈജു, യൂണിറ്റ് പ്രസിഡൻ്റ് മിനി സുബാഷ്, ട്രഷറർ രത്ന ഉണ്ണി, ജൊ സെക്രട്ടറി സബീന ബിജു, വൈസ് പ്രസിഡൻ്റ് ബെൻസി ജിബി, എക്സികുട്ടീവ് അംഗങ്ങളായ മീര രാജ്കുമാർ, അമ്യത ഷൈൻ, റിനി രവീന്ദ്രൻ, ധന്യ അഭിലാഷ്, യുവകലാസാഹിതി ഷാർജയുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.The poster of Jwala 

Exit mobile version