പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ജനശതാബ്ദിയും വേണാടും ഉൾപ്പടെ കോട്ടയം വഴിയുള്ള 21 ട്രെയിനുകൾ മെയ് 20 മുതൽ പത്ത് ദിവസത്തേക്ക് റദ്ദാക്കി. ഏറ്റുമാനൂർ- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണിത്. ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുന്നുണ്ട്. നാളെ മുതൽ ഈ മാസം 28 വരെയാണ് ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ദക്ഷിണ റെയിൽവേ പത്രകുറിപ്പിൽ അറിയിച്ചു.
ഈ മാസം 28 നാണ് പാത കമ്മീഷനിങ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ജനശതാബ്ദി, വേണാട്, ഐലൻഡ് എക്സ്പ്രസ്, പരശുറാം, എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. പാലരുവി എക്സ്പ്രസ് 23,24,25,27 തീയതികളിൽ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും. തൃശൂരിനും തിരുവനന്തപുരത്തിനും ഇടയിൽ ശബരി എക്സ്പ്രസ് ഈ ദിവസങ്ങളിൽ ഓടില്ല.
——————-
റദ്ദാക്കിയ തീവണ്ടികൾ:
ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതൽ 27 വരെ
തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതൽ 28 വരെ
ബംഗളൂരു-കന്യാകുമാരി- മെയ് 23 മുതൽ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതൽ 28 വരെ
മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് — മെയ് 20 മുതൽ 28 വരെ
നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് — മെയ് 21 മുതൽ 29 വരെ
കണ്ണൂർ‑തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി — മെയ് 22,23,25,26,27
തിരുവനന്തപുരം-ഷൊർണൂർ- വേണാട് മെയ് 24 മുതൽ 28 വരെ
ഷൊർണൂർ‑തിരുവനന്തപുരം- വേണാട് മെയ് 24 മുതൽ 28 വരെ
പുനലൂർ‑ഗുരുവായൂർ മെയ് 21 മുതൽ 28 വരെ
ഗുരുവായൂർ‑പുനലൂർ മെയ് 21 മുതൽ 28 വരെ
എറണാകുളം ജംഗ്ഷൻ-ആലപ്പുഴ മെയ് 21 മുതൽ 28 വരെ
ആലപ്പുഴ‑എറണാകുളം ജംഗ്ഷൻ മെയ് 21 മുതൽ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതൽ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതൽ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതൽ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതൽ 28 വരെ
തിരുനൽവേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനൽവേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചർ മെയ് 29 വരെ
ആലപ്പുഴ വഴി തിരിച്ചു വിടുന്നവ :
കോർബ‑കൊച്ചുവേളി (11,14,18,21,25 തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)
സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (11 മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു പുറപ്പെടുന്നത്)
മംഗളൂരു-നാഗർകോവിൽ പരശുറാം (12 മുതൽ 19 വരെ)
തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21,22)
കന്യാകുമാരി-പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
കൊച്ചുവേളി-യശ്വന്ത്പുര എസി ട്രെയിൻ (27)
കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് (12,19,22,26)
കൊച്ചുവേളി-ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12,19,26 തീയതികളിൽ)
വിശാഖപട്ടണം-കൊല്ലം (12,26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ-തിരുവനന്തപുരം മെയിൽ (20, 21,22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി-ബെംഗളൂരു ഐലൻഡ് (21)
കൊച്ചുവേളി- ശ്രീഗംഗാനഗർ (21,28)
ബെംഗളൂരു-കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം-ചെന്നൈ മെയിൽ (22,23)
നാഗർകോവിൽ‑ഷാലിമാർ ഗുരുദേവ് (22)
കൊച്ചുവേളി-കോർബ (23,26)
യശ്വന്ത്പുര‑കൊച്ചുവേളി ഗരീബ്രഥ് (22,24,26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം-വെരാവൽ (23)
ദിബ്രുഗഡ്-കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (23,27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
ന്യൂഡൽഹി-തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം-നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്-കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി- യശ്വന്ത്പുര ഗരീബ്രഥ് (25)
ശ്രീഗംഗാനഗർ‑കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്ണോദേവി കത്ര‑കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളി-ഭാവ്നഗർ (26)
കൊച്ചുവേളി- ലോക്മാന്യതിലക് (26)
ഷാലിമാർ‑നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)
നിയന്ത്രണം ഏർപ്പെടുത്തിയത് :
കന്യാകുമാരി- ബെംഗളൂരു ഐലൻഡ് 12,14,17,19 തീയതികളിൽ ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
ശ്രീഗംഗാനഗർ‑കൊച്ചുവേളി 12,19 തീയതികളിൽ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ദിബ്രുഗഡ്-കന്യാകുമാരി വിവേക് 17ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
കന്യാകുമാരി-പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
സിൽചർ- ന്തതിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ഷൊർണൂർ‑തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.
English Summary: 21 trains via Kottayam have been cancelled for 10 days
You may like this video also