Site icon Janayugom Online

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അസംബന്ധം: യുഎന്‍ മേധാവി ഉക്രെയ്ന്‍ സന്ദര്‍ശിച്ചു

ukraine

ഉക്രെയ്‍നില്‍ റഷ്യ നടത്തിയ സൈനിക നടപടികള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അസംബന്ധമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഗുട്ടറസ് ഉക്രെയ്ന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. അന്താരാഷ്ട്ര അന്വേഷണവുമായി റഷ്യ സഹകരിക്കണമെന്നും ഗുട്ടറസ് പറഞ്ഞു.

ഫെബ്രുവരി 24ന് റഷ്യന്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗുട്ടറസ് ഉക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. നിരവധി ഉക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട വിവിധ നഗരങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. തകര്‍ന്നു കിടക്കുന്ന വീടുകളിലൊന്ന് എന്റെ വീടാണെന്ന് വെറുതെ സങ്കല്‍പ്പിച്ച് നോക്കി. ഇവിടെ പേരക്കുട്ടികള്‍ ഭയത്തോടെ നോക്കി ഓടിയകലുകയാണെന്നും ഉക്രെയ്ന്റെ വടക്ക് കിഴക്ക് മേഖലയിലെ ബൊറോഡിയാന്‍ക നഗരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഗുട്ടറസ് പറഞ്ഞു.

Eng­lish Sum­ma­ry: 21st Cen­tu­ry Non­sense: UN Chief Vis­its Ukraine

You may like this video also

Exit mobile version