Site iconSite icon Janayugom Online

‘ഓപ്പറേഷൻ അജയ്’: 22 മലയാളികള്‍ കൂടി തിരിച്ചെത്തി

‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് 22 മലയാളികള്‍ കൂടി തിരിച്ചെത്തി. 17 ന് ഡല്‍ഹിയിലെത്തിയ അ‍ഞ്ചാം വിമാനത്തിലെ മലയാളികളാണ് നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടിലെത്തിയത്. 14 പേര്‍ കൊച്ചിയിലും എട്ടു പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.

കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.

Eng­lish Sum­ma­ry: 22 more Ker­alites have arrived from Israel
You may also like this video

Exit mobile version